Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Kera Scheme

Malappuram

റ​ബ​ർ മേ​ഖ​ലയ്​ക്ക് പ്ര​തീ​ക്ഷ​യാ​യി "കേ​ര പ​ദ്ധ​തി’

മ​ല​പ്പു​റം: റ​ബ​ർ ക​ർ​ഷ​ക​ർ​ക്ക് സ​മാ​ശ്വാ​സ പ​ദ്ധ​തി​യു​മാ​യി കൃ​ഷി വ​കു​പ്പ്. ലോ​ക​ബാ​ങ്കി​ന്‍റെ സ​ഹാ​യ​ത്തോ​ടെ ന​ട​പ്പാ​ക്കു​ന്ന കേ​രപ​ദ്ധ​തി​യി​ലൂ​ടെ പു​ന​ർ ന​ടീ​ൽ ന​ട​ത്തു​ന്ന റ​ബ​ർ ക​ർ​ഷ​ക​ർ​ക്ക് ഹെ​ക്ട​റി​ന് 75,000 രൂ​പ നി​ര​ക്കി​ൽ സ​ർ​ക്കാ​രി​ന്‍റെ നേ​രി​ട്ടു​ള്ള ധ​ന​സ​ഹാ​യം ല​ഭ്യ​മാ​ക്കു​ന്ന സ്കീ​മി​ലേ​ക്ക് റ​ബ​ർ ക​ർ​ഷ​ക​ർ​ക്ക് ഇ​പ്പോ​ൾ അ​പേ​ക്ഷി​ക്കാ​വു​ന്ന​താ​ണ്.

ഉ​ത്പാ​ദ​ന​ക്ഷ​മ​ത കു​റ​ഞ്ഞ പ​ഴ​യ റ​ബ​ർ മ​ര​ങ്ങ​ൾ മു​റി​ച്ചു മാ​റ്റി, കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ത്തെ ചെ​റു​ക്കാ​നും ഉ​യ​ർ​ന്ന ഉ​ത്പാ​ദ​ന​ക്ഷ​മ​ത കൈ​വ​രി​ക്കാ​നും ക​ഴി​യു​ന്ന പു​തി​യ ഇ​ന​ങ്ങ​ളാ​ണ് കേ​രപ​ദ്ധ​തി​യി​ലൂ​ടെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​ത്. സം​സ്ഥാ​ന​ത്ത് 30,000 ഹെ​ക്ട​ർ വ​രെ​യാ​യി​രി​ക്കും ഇ​ത്ത​ര​ത്തി​ലു​ള്ള പു​തു​ന​ടീ​ലി​ന്‍റെ ല​ക്ഷ്യം.

ഇ​തി​ലൂ​ടെ ഏ​ക​ദേ​ശം 50,000 റ​ബ​ർ ക​ർ​ഷ​ക​ർ​ക്ക് നേ​രി​ട്ട് സാ​ന്പ​ത്തി​ക സ​ഹാ​യം ല​ഭ്യ​മാ​ക്കും. 25 സെ​ന്‍റ് മു​ത​ൽ അ​ഞ്ച് ഹെ​ക്ട​ർ വ​രെ റ​ബ​ർ കൃ​ഷി​യു​ള്ള ചെ​റു​ക​ർ​ഷ​ക​ർ​ക്ക് പ്ര​ത്യേ​ക പ്രാ​ധാ​ന്യം ന​ൽ​കി​യാ​ണ് പ​ദ്ധ​തി ത​യാ​റാ​ക്കി​യി​ട്ടു​ള്ള​ത്. ആ​ദ്യ വ​ർ​ഷം 55,000 രൂ​പ​യും ര​ണ്ടാം വ​ർ​ഷം 20,000 രൂ​പ​യും എ​ന്ന രീ​തി​യി​ൽ ഓ​രോ ക​ർ​ഷ​ക​നും പ​ര​മാ​വ​ധി ര​ണ്ട് ഹെ​ക്‌ട​ർ വ​രെ​യു​ള്ള റ​ബ​ർ പു​ന​ർ​ന​ടീ​ലി​ന് ധ​ന​സ​ഹാ​യം ല​ഭ്യ​മാ​കും.

ധ​ന​സ​ഹാ​യ​ത്തോ​ടൊ​പ്പം കേ​ര പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യു​ള്ള ശാ​സ്ത്രീ​യ കൃ​ഷി​മു​റ​ക​ളും പ്ര​കൃ​തി സൗ​ഹൃ​ദ കാ​ലാ​വ​സ്ഥ അ​തി​ജീ​വ​ന രീ​തി​ക​ളും ക​ർ​ഷ​ക​ർ​ക്ക് കൈ​മാ​റും. മി​ക​ച്ച ഇ​ന​ങ്ങ​ൾ ഉ​പ​യോ​ഗി​ക്കു​ന്ന​തി​നാ​ൽ ദീ​ർ​ഘ​കാ​ല​ത്തേ​ക്ക് ഉ​ത്പാ​ദ​നം ല​ഭി​ക്കു​ക​യും വ​രു​മാ​നം വ​ർ​ധി​ക്കു​ക​യും ചെ​യ്യും.

കാ​ലാ​വ​സ്ഥാ പ്ര​തി​രോ​ധ ശേ​ഷി​യു​ള്ള അ​ത്യു​ത്പാ​ദ​ന റ​ബ​ർ തൈ​ക​ൾ ക​ർ​ഷ​ക​ർ​ക്ക് എ​ളു​പ്പ​ത്തി​ൽ ല​ഭ്യ​മാ​ക്കു​ന്ന​തി​ന് ഈ ​ജി​ല്ല​ക​ളി​ലെ 30 അം​ഗീ​കൃ​ത ന​ഴ്സ​റി​ക​ൾ​ക്കും അ​ടി​സ്ഥാ​ന സൗ​ക​ര്യ വി​ക​സ​ന​ത്തി​ന് സ്കീ​മി​ൽ പി​ന്തു​ണ​യു​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ന​ല്ല തൈ​ക​ൾ കു​റ​ഞ്ഞ ചെ​ല​വി​ൽ ക​ർ​ഷ​ക​ർ​ക്ക് ല​ഭ്യ​മാ​ക്കു​ന്ന​തി​ന് ഓ​രോ ന​ഴ്സ​റി​ക്കും പ​ര​മാ​വ​ധി ആ​റ് ല​ക്ഷം രൂ​പ വ​രെ സ​ബ്സി​ഡി അ​നു​വ​ദി​ക്കു​മെ​ന്ന് ’കേ​ര’ അ​റി​യി​ച്ചു.

ഓ​ണ്‍​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ ചെ​യ്ത ക​ർ​ഷ​ക​രെ കേ​ര സം​ഘ​ടി​പ്പി​ക്കു​ന്ന പ​രി​ശീ​ല​ന പ​രി​പാ​ടി​ക​ളി​ലേ​ക്ക് ക്ഷ​ണി​ക്കും. യോ​ഗ്യ​രാ​യ ക​ർ​ഷ​ക​ർ​ക്ക് സ​ഹാ​യം ല​ഭ്യ​മാ​ക്കു​ന്ന​തും പു​ന​ർ​ന​ടീ​ൽ ശ​രി​യാ​യി ന​ട​പ്പാ​ക്കു​ന്ന​തും ഉ​റ​പ്പാ​ക്കാ​ൻ കേ​ര​യു​ടെ ഫീ​ൽ​ഡ് ഓ​ഫീ​സ​ർ​മാ​ർ നേ​രി​ട്ട് വ​ഴി കാ​ട്ടും.

അ​പേ​ക്ഷി​ക്കു​ന്പോ​ൾ തി​രി​ച്ച​റി​യ​ൽ രേ​ഖ, ഫോ​ട്ടോ, ബാ​ങ്ക് പാ​സ് ബു​ക്ക്, കൈ​വ​ശാ​വ​കാ​ശ സ​ർ​ട്ടി​ഫി​ക്ക​റ്റ്, കൃ​ഷി​യി​ട​ത്തി​ന്‍റെ സ്കെ​ച്ച്, അം​ഗീ​കൃ​ത ന​ഴ്സ​റി​യി​ൽനി​ന്ന് ന​ടീ​ൽ വ​സ്തു​ക്ക​ൾ വാ​ങ്ങി​യ​തി​ന്‍റെ ബി​ൽ തു​ട​ങ്ങി​യ രേ​ഖ​ക​ൾ ഓ​ണ്‍​ലൈ​നാ​യി സ​മ​ർ​പ്പി​ക്ക​ണം.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് കേ​ര​യു​ടെ റീ​ജ​ണ​ൽ ഓ​ഫീ​സു​മാ​യോ 9037824049, 9995297590 എ​ന്ന ന​ന്പ​റു​ക​ളി​ൽ ബ​ന്ധ​പ്പെ​ട​ണം. താ​ത്​പ​ര്യ​മു​ള്ള ക​ർ​ഷ​ക​രും ന​ഴ്സ​റി​ക​ളും കേ​രപ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ത​യാ​റാ​ക്കി​യ ഓ​ണ്‍​ലൈ​ൻ പോ​ർ​ട്ട​ൽ വ​ഴി അ​പേ​ക്ഷി​ക്കാം: www.keraplantation. kerala.gov. in

Latest News

Corehub Up